Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Policy

പി​എം​ശ്രീ പ​ദ്ധ​തി ക​ട​ലി​ൽ എ​റി​യ​ണം; സ​ർ​ക്കാ​രി​ന് താ​ക്കീ​തു​മാ​യി യൂ​ത്ത് ലീ​ഗ്

മ​ല​പ്പു​റം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി യൂ​ത്ത് ലീ​ഗ്. പ​ദ്ധ​തി ന​ട​പ്പാ​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രാ​ണ് പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ച​തെ​ന്നും അ​ന്ന് ഏ​റ്റ​വും ശ​ക്ത​മാ​യി എ​തി​ർ​ത്ത​ത് യൂ​ത്ത് ലീ​ഗാ​യി​രു​ന്നു​വെ​ന്നും മു​ന​വ​റ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പ​സ​മി​തി രൂ​പീ​ക​രി​ച്ച് തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. 

ജ​ന​വി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യ തീ​രു​മാ​നം എ​ടു​ത്താ​ൽ യൂ​ത്ത് ലീ​ഗ് അ​പ്പോ​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും മു​ന​വ​റ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് അ​നി​ഷ്ട​മാ​യ എ​ന്തെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യാ​ലും അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ യൂ​ത്ത് ലീ​ഗ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​ന് എ​തി​രാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

അ​തേ​സ​മ​യം പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും പു​തി​യ നീ​ക്ക​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ഫ​ണ്ട് ല​ഭി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ക്കും. അ​തേ​സ​മ​യം പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ലും കോ​ൺ​ഗ്ര​സി​ലും ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പി​എം ശ്രീ ​പ​ദ്ധ​തി ക​ട​ലി​ൽ എ​റി​യും​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​നെ​തി​രെ മു​ന്ന​ണി​യി​ലും വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up